know what 2 eat
മനുഷ്യര്‍ മൃഗതുല്യരായി വളര്‍ന്നില്ലെങ്കില്‍ ഭാവി ഭയാനകം!

എല്ലാ ജീവജാലങ്ങള്‍ക്കും തങ്ങളുടെ ശരിയായ ഭക്ഷണത്തെ പറ്റിയും യഥാര്‍ത്ഥ ശത്രുവിനെ പറ്റിയും കൃത്യമായ നിശ്ചയം ഉണ്ട്. എന്നാല്‍ ഏറെ വിരോധാഭാസമായ കാര്യം മനുഷ്യര്‍ക്ക് ഈ കഴിവില്ല എന്നതാണ്. എല്ലാ ജീവികളും പ്രകൃതി കല്‍പ്പിച്ചു നിശ്ചയിച്ച ആഹാരമാണ് ഭക്ഷിക്കുന്നത്. സസ്യഭുക്ക് ഒരിക്കലും മാംസാഹാരം കഴിക്കാറില്ല. മറിച്ചും. ഓരോ ജീവികളുടെയും ജൈവ ഘടനയും ഭാചനവ്യൂഹവും ഇപ്പ്രകാരമാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. കോഴിക്കുഞ്ഞ് പരുന്തിനെ കാണുമ്പോള്‍ ഓടിയോളിക്കുന്നത് ആരും പഠിപ്പിച്ചിട്ടല്ല. അതിന്റെ നൈസര്‍ഗീക വാസനയാണത് സിംഹം വിശക്കുമ്പോള്‍ മാത്രമേ മറ്റുള്ളവയെ കൊന്നു ഭക്ഷിക്കാറുളളൂ. വിശപ്പില്ലാത്തപ്പോള്‍ ഇരകളെ കണ്ടാലും ആക്രമിക്കില്ല. ശ്രമിക്കരുമില്ല.


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home