Sunday, 4 September 2011

think when u ea tകഴിക്കുമ്പോള്‍ ഓര്‍ക്കുക


കഴിക്കുമ്പോള്‍ ഓര്‍ക്കുക




"ഫ്വ-ഗ്ര" (Foie gras) എന്നത്  Fat Liver എന്ന പഞ്ച നക്ഷത്ര ഭക്ഷണത്തിന്റെ ഫ്രഞ്ച് പദമാണ്. താറാവിന്റെ കരള്‍ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. താരതമ്യേന ചെറിയ കരള്‍ ഉള്ള താറാവിനെ നിര്‍ബന്ധിച് ഭക്ഷിപ്പി (Force Feed) ച്ചാണ്  അതിന്റെ കരള്‍ വലുതാക്കിയെടുക്കുന്നത്. കുറച്ച് കൂടെ തെളിച്ചു പറഞ്ഞാല്‍ താറാവിനെ ഭക്ഷണം കൂടുതല്‍ കഴിപ്പിച് അതിനു  "Fatty  Liver  Disease" എന്ന രോഗം കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നു.



താറാവുകളെ നിര്‍ബന്ധിപ്പിച് ഭക്ഷണം കഴിപ്പിക്കുന്നു (പാവത്തിന് ആവശ്യമില്ലെങ്കില്‍ കൂടെ!)



കരള്‍ വലുതാകാന്‍ മെറ്റല്‍ പൈപ്പ് കഴുത്തിലൂടെ ആമാശയത്തിലേക്ക് കടത്തി ഭക്ഷിപ്പിക്കുന്നു.



വളരെ ചെറിയ കൂടുകളിലാണ് ഇവയെ ഇട്ടിരിക്കുന്നത്. തന്മൂലം ഇവക്ക്  ഒന്ന് അനങ്ങുവാന്‍ പോലും സാധിക്കില്ല. ഉര്‍ജ്ജം ഒട്ടും നഷ്ട്ടപ്പെട്ടു പോകാതിരിക്കനാണിത്.




ജനിച്ചാല്‍ പിന്നെ ഉറക്കമില്ല ഇവക്ക്. കാരണം ഉറങ്ങാന്‍ സമ്മതിക്കില്ല  എന്നത് തന്നെ. നിന്ന് നിന്ന് കാലുകളില്‍ നീര് വീണ അവസ്ഥയില്‍ ആയിരിക്കും മിക്കപ്പോഴും.



ചിലപ്പോഴെങ്കിലും അവ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ... എന്തു കാര്യം!




അവസാനം മരണത്തിനു കീഴടങ്ങുന്നു



വായുടെ വേദന, കഴുത്തിലെ വേദന, വയറിലെ വേദന, കാലിലെ വേദന, ഉറക്കമില്ലായ്മ, എന്തിനു കൂടുതല്‍ പറയുന്നു... ഒരായുഷ്ക്കാലം മുഴുവന്‍ ഒന്നു ചലിക്കാന്‍ പോലുമാകാതെ മരണത്തിനു കീഴടങ്ങുന്ന ഒരു മിണ്ടാപ്രാണി...!  

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home