Sunday, 4 September 2011

ഹിപ്പോക്രാറ്റസ് എന്ത് പറഞ്ഞു


ഹിപ്പോക്രാറ്റസ് എന്ത് പറഞ്ഞു?


വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് , രോഗങ്ങള്‍ അണുക്കളെ ഉണ്ടാക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടിട്ടില്ല. മരുന്നുകളെക്കാള്‍ ഉപരി പത്ഥ്യ ആഹാരത്തിനു പ്രാമുഖ്യം നല്‍കി. "ആഹാരക്രമത്തിലെ തകരാര് കൊണ്ട് രോഗങ്ങള്‍ ഉണ്ടാകുന്നു. നിന്റെ ആഹാരം തന്നെ നിന്റെ ഔഷധം. നിന്റെ ഓഷധമായിരിക്കണം നിന്റെ ആഹാരം. സാഹചര്യത്തിന്റെ സൃഷ്ട്ടി ആണ് രോഗങ്ങള്‍. ഭക്ഷണവും വ്യായാമവും വിശ്രമവും അതില്‍ പ്രധാന പങ്കുവഹിക്കുന്നു. രോഗങ്ങള്‍ സുഖപ്പെടുതുന്നത് പ്രകൃതിശക്തിയാകുന്നു. ശരീരത്തെ മൊത്തമായി കണ്ടു കൊണ്ട് ചികിത്സിക്കണം. അവയവങ്ങളെ പ്രത്യേകമായി ചികിത്സിക്കുന്നത് ശരിയല്ല"; അദ്ദേഹം പറഞ്ഞു.

ഇത്രത്തോളം പറഞ്ഞ  ഹിപ്പോക്രാറ്റസിന്റെ പേരില്‍ പ്രതിജ്ഞഎടുത്ത്  പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍ മരുന്നെഴുതിക്കൊടുക്കുന്നതും അവയവങ്ങളെ പ്രത്യേകമായി ചികിത്സിക്കുന്നതും വിരോധാഭാസമല്ലേ? 

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home