Sunday, 4 September 2011

why disease


എന്തുകൊണ്ട് രോഗങ്ങള്‍?


ഭൂമിയുടെ പ്രകൃതമെന്തോ അതു തന്നെയായിരിക്കും ഭൂമുഖത്തുള്ളവരുടെ പ്രകൃതവും. ഭൂമി എന്നും ആരോഗ്യവാനായിരിക്കുന്നു. അതുകൊണ്ട് തന്നെ അതിലെ ജീവജാലങ്ങളും ആരോഗ്യവാന്മാരായിരിക്കും. ഇനി രോഗമുണ്ടാക്കാനുള്ള വല്ല ശ്രമവും നാം നടത്തിയാല്‍ തന്നെ സ്രഷ്ട്ടാവ്, പ്രകൃതി രോഗത്തില്‍ നിന്ന് നമ്മെ രക്ഷപെടുതിക്കൊണ്ടിരിക്കും. 


ഒന്നാലോചിച്ചു നോക്കു. ഇവിടെ മനുഷ്യരല്ലാത്ത ലക്ഷക്കണക്കിന്‌ ജീവിവര്‍ഗങ്ങള്‍ ഉണ്ട്. കണ്ണു കൊണ്ട് കാണാന്‍ കഴിയാത്ത സൂക്ഷ്മജീവികള്‍ വരെ ആ കൂട്ടത്തില്‍ ഉണ്ട്. അവയ്ക്കൊന്നും യാതൊരു രോഗവും ഉള്ളതായി നാം കേട്ടിട്ടില്ല. പ്രമേഹമുള്ള പൂച്ചയില്ല. രക്ത സമ്മര്‍ദമുള്ള പട്ടിയില്ല. ആസ്മയുള്ള ആടുകളില്ല. കാല്‍മുട്ട് വേദനയുള്ള പശുക്കളും ഇല്ല. എന്തുകൊണ്ട് മനുഷ്യന് മാത്രം ഇത്രയും രോഗങ്ങള്‍? ചോദ്യത്തിനുത്തരം ലളിതം. മൃഗങ്ങളും മറ്റു ജീവജാലങ്ങളും പ്രകൃതിനിയമങ്ങള്‍ അനുസരിച്ച് മാത്രം ജീവിക്കുന്നു. പ്രകൃതിനിയമം ലംഘിക്കാന്‍ അവയ്ക്ക് സാധ്യമല്ല. എന്നാല്‍ മനുഷ്യന്‍ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭൂമിയുടെ ആരോഗ്യം നശിപ്പിക്കുകയും തന്മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home